എസ് എസ് എ മലപ്പുറം


Friday, November 17, 2017

പൊന്നാനി ഉപജില്ലാ കലോത്സവ०

പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും

പൊന്നാനി: മുപ്പതാമത് പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിങ്കളാഴ്ച പൊന്നാനി എം.ഐ.ഹയർ സെക്കണ്ടറി സ്കൂളിൽ തിരിതെളിയും. നാലു ദിവസം നീണ്ടു നിൽക്കുന്ന കലോത്സവത്തിൽ 75 വിദ്യാലയങ്ങളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.തിങ്കളാഴ്ച കാലത്ത് 9.30 മുതൽ സംസ്കൃതോത്സവവും അറബിക് കലോൽസവവും ,മറ്റ്സ്റ്റേജിതര മത്സരങ്ങളും നടക്കും. മു,ന്നൂറോളം ഇനങ്ങളാണ് സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളായി നടക്കുന്നത് ഈ വർഷം എൽ .പി .വിഭാഗത്തിൽ അഭിനയ ഗാനം ഇപ്പെടുത്തിയിട്ടുണ്ട്. ജ ന റൽ വിഭാഗത്തിൽ 2 15 ഓളം ഇനങ്ങളും, അറബി കലോത്സവത്തിൽ 40 ഇനങ്ങളും, സംസ്കൃത കലോത്സവത്തിൽ 38 ഇനങ്ങളുമാണ് ഉള്ളത്.നിള, കബനി, കാവേരി, ഭവാനി, പമ്പ , ചാലിയാർ, കല്ലായി നെയ്യാർ, പയസ്വിനി തുടങ്ങിയ നദികളുടെ പേരുകളാണ് മത്സര വേദികൾക്ക് നൽകിയിട്ടുള്ളത്. മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടാവും. കലോത്സവത്തിന്റെ ഉദ്ഘാടനം 21-ന് വൈകീട്ട് 3 മണിക്ക് ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഉദ്ഘൊടനം നിർവ്വഹിക്കും. 23-ന് നടക്കുന്ന സമാപന സമ്മേളനം നഗരസഭാ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യും.


No comments: