പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓഷധസസ്യ പ്രദർശനം
ശാസ്ത്ര മേള; പള്ളപ്രം സ്കൂളിൽ ഔഷധസസ്യ പ്രദർശനം നടത്തി
പൊന്നാനി: ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പള്ളപ്രം എ എം എൽ പി സ്കൂളിൽ ഔഷധസസ്യ പ്രദർശനം നടത്തി. ക്ലാസ് തലത്തിൽ വിദ്യാർത്ഥികൾ ശേഖരിച്ച ഔഷധച്ചെടികളാണ് പ്രദർശനത്തിലൂടെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയത്. പ്രധാനാധ്യാപിക എം വി റെയ്സി ഉദ്ഘാടനം ചെയ്തു. ജൂലിഷ് ടീച്ചർ ഔഷധ സസ്യങ്ങൾ പരിചയപ്പെടുത്തി. നിത ജോയ്, സയൻസ് ക്ലബ്ബ് കൺവീനർ ബൈജു, കെ വി അഫിയ നേതൃത്വം നൽകി.
No comments:
Post a Comment