എസ് എസ് എ മലപ്പുറം


Tuesday, July 4, 2017

ബോധവത്കരണം

പകർച്ചപ്പനിക്കെതിരെ വിദ്യാർത്ഥിനികളുടെ ബോധവത്കരണം


പകർച്ചപ്പനിക്കെതിരെ എം ഐ ഗേൾസ് സ്കൂൾ വിദ്യാർത്ഥിനികൾ ബോധവത്കരണ ലഘുലേഖ വിതരണം നടത്തുന്നു.

പൊന്നാനി: പകർച്ചപ്പനിക്കെതിരെ വിദ്യാർത്ഥിനികളുടെ ബോധവത്കരണം. പുതുപൊന്നാനി എം ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹരിതസേനയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥിനികൾ ലഘുലേഖ വിതരണം നടത്തിയത്. 
പി ടി എ പ്രസിഡന്റ് അബുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. സി. ഉമ്മർ അധ്യക്ഷത വഹിച്ചു. കൺവീനർ കെ കെ ചന്ദ്രൻ , നഗരസഭാ കൗൺസിലർ പി ഹസ്സൻകോയ, വി അശ്റഫ് ചെട്ടിപ്പടി, എം വി ശിവൻ, ഐശ്വര്യ നേതൃത്വം നൽകി.
Post a Comment