എസ് എസ് എ മലപ്പുറം


Saturday, December 3, 2016

cwsn day ലോക ഭിന്നശേഷി ദിനം സവിധം 2016


ആടിയും   പാടിയും  വരച്ചും  പൊന്നാനിയുടെ ഭിന്നശേഷി ദിനാചരണം ശ്രദ്ധേയമായി പൊന്നാനി യു ആർ സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സവിധം 2016 ഭിന്നശേഷി ദിനാഘോഷം ശ്രദ്ധേയമായി വർണ്ണ വിസ്മയം എന്നപേരിൽ ഒരുക്കിയ കുട്ടികളുടെ ബിഗ് ക്യാൻവാസ് ചിത്ര രചനക്ക് താജുദീൻ പൊന്നാനി നേതൃത്വംനൽകി നാ ടൻ പാട്ടിന്റെ മാധുര്യം  ചൊരിഞ്ഞ്  കുട്ടികളുമായി ആടിയും  പാടിയും  അനീഷ്‌മാഷും  കൂട്ടരും പരിപാടി കൗതുകമാക്കി .ദിനാഘോഷത്തിന്റെ ഉദ്ഘാടനം പൊന്നാനി മുൻസിപ്പൽ ചെയർമാൻ  സി പി മുഹമ്മദ് കുഞ്ഞി  നിർവഹിച്ചു .എസ് എസ് എ  ജില്ലാ പ്രൊജക്റ്റ് ഓഫീസർ പി  ശിവദാസൻ അധ്യക്ഷത വഹിച്ചു .എച്ച് എം ഫോറം കൺവീനർ വി കെ  അനസ് ,ഡയറ്റ് ഫാക്കൽറ്റി സുനിൽ അലക്‌സ് ,കർമ്മ സെക്രട്ടറി ജാവ അഷറഫ്  ,റിസോഴ്സ് അധ്യാപകനായ  കെ  പ്രജോഷ് എന്നിവർ  സംസാരിച്ചു .കൗൺസിലർ ജയപ്രകാശ് സ്വാഗതവും ബ്ലോക്ക് പ്രോഗ്രാം  ഓഫീസർ വി കെ  പ്രശാന്ത് നന്ദിയും പറഞ്ഞു .സമാപനച്ചടങ്ങിൽ ഉണർവ് എന്ന പേരിൽ കുട്ടികൾ വിവിധ കലാപരിപാടികൾ  നടത്തി .സമ്മാനദാനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത  ,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശോഭന ,പെരുമ്പടപ്പ് ഗ്രാമ പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  വത്സൻ ,പൊന്നാനി എ ഇ ഓ മുഹമ്മദാലി  കെ പി നിർവഹിച്ചു .
Post a Comment