എസ് എസ് എ മലപ്പുറം


Friday, November 11, 2016

പാഴ് പെൻ കൂടൊരുങ്ങി, ഇനി പേനകൾ മാലിന്യങ്ങളല്ല

പൊന്നാനി
> ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പേനകൾക്ക് ഒരു ഇടം. മാലിന്യ കൂമ്പാരത്തിൽ അഴുകാത്ത പ്ലാസ്റ്റിക് കൂടുകൾ അലങ്കാര വസ്തുവായി മാറ്റി പ്രകൃതി സംരക്ഷണത്തിന് പുതിയ മാനം തേടുകയാണ് പൊന്നാനി നഗരസഭ നടപ്പാക്കുന്ന പാഴ് പെൻ കൂട് പദ്ധതി. സ്കൂളുകളിൽ സ്ഥാപിക്കുന്ന പെട്ടികളിൽ ഉപയോഗിച്ച് കഴിഞ്ഞ പേനകൾ നിക്ഷേപിക്കാം. ഇത് ശേഖരിച്ച് കൊച്ചി ബിനാലെയിൽ ലക്ഷ്മി എന്ന പെൺകുട്ടി തയ്യാറാക്കുന്ന കലാരൂപത്തിനായി അയച്ചു കൊടുക്കും. ധനകാര്യ മന്ത്രി തോമസ് ഐസക്കിൻറെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പദ്ധതി. പള്ളപ്രം എ എം എൽപി സ്കൂളിൽ പ്രധാനാധ്യാപിക കെ പ്രമീള ടീച്ചർക്ക് പെൻ ബോക്സ് നൽകി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.  നഗരസഭാ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. രമാദേവി, എം  പി നിസാർ, റീന, ഷീന, സെക്രട്ടറി കെ കെ മനോജ്, ബാലകൃഷ്ണൻ പ്രസംഗിച്ചു.

Post a Comment