എസ് എസ് എ മലപ്പുറം


Wednesday, June 1, 2016

ടി ഐ യു പി സ്കൂൾ പൊന്നാനി.

അക്ഷര മധുരം നുകരാനെത്തിയ കുരുന്നു ശലഭങ്ങൾക്ക്‌ വരവേൽപ്പ്‌ :--

പൊന്നാനി:- അറിവിന്റെ ആദ്യാക്ഷരം നുകരാനെത്തിയ കുരുന്നു ശലഭങ്ങൾക്ക്‌ ടി ഐ യു പി സ്കൂൾ ഹൃദ്യമായ വരവേൽപ്പ്‌ നൽകി. മഴ മാറി നിന്ന  വിദ്യാലയ വർഷത്തിന്റെ ആദ്യ ദിനം വർണ്ണക്കടലാസുകളും തോരണങ്ങളും കളർ ബലൂണുകളും കൊണ്ടലങ്കരിച്ച വിദ്യാലയ മുറ്റത്ത്‌ നടന്ന പ്രൗഡമായ പ്രവേശനോത്സവം മുനിസിപ്പൽ കൗൺസിലർ ശ്രീമതി എം. വി. ബൽകീസ്‌ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലിന്റെ സ്നേഹോപഹാരമായ കുഞ്ഞിബാഗും ചങ്ങാതിക്കുടയും വിതരണം, യൂണിഫോം വിതരണം, മധുര പലഹാര വിതരണം എന്നിവയും ഇതോടൊന്നിച്ച്‌ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ്‌ നൗഷാദ്‌ അധ്യക്ഷത വഹിച്ച  ചടങ്ങിൽ എസ്‌ എം സി ചെയർമാൻ പീ വി ഉസ്മാൻ അലൂംനി പ്രസിഡന്റ്‌ ഏ വി കുഞ്ഞിബാവ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്‌ മാസ്റ്റർ പീ വി അബ്ദുൽ ഖാദർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി അബ്ദുല്ലക്കുട്ടി അലിയാസ്‌ കോയ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കലാപരിപാടികൾ നടത്തി. ജമാലുദ്ദീൻ പുല്ലവളപ്പിൽ
Post a Comment