എസ് എസ് എ മലപ്പുറം


Wednesday, June 8, 2016

ജൂൺ 5 ലോക പരിസ്ഥിതി ദിനം


ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊന്നാനി ടി ഐ യു പി സ്കൂളിൽ യു പി വിദ്യാർത്ഥികൾക്കായി ചിത്ര രചനാ മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. ചിത്ര രചനാ മത്സരത്തിൽ ഷഹന 6 സി, അലീമത്തു സഹദിയ 5 എ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ഫാത്തിമ്മ ഫത്താഹ്‌ 7 ബി ഒന്നാം സ്ഥാനവും സുമയ്യ കെ 7 ബി രണ്ടാം സ്ഥാനവും നേടി. 

"ഒരു ടീച്ചറും പത്ത്‌ കുട്ടികളും പത്ത്‌ തൈയും " എന്ന പദ്ധതി പ്രകാരം അധ്യാപകർ വൃക്ഷ തൈകൾ കൊണ്ട്‌ വരികയും പത്ത്‌ കുട്ടികളും ഒരു ടീച്ചറും വീതം ചേർന്ന് സ്കൂൾ പരിസരത്തുള്ള വീടുകളിൽ തൈകൾ നടുകയും ചെയ്തു. 
ജമാലുദ്ദീൻ പുല്ലവളപ്പിൽ
Post a Comment