എസ് എസ് എ മലപ്പുറം


Tuesday, March 29, 2016

അനുരൂപീകരണം
വാർഷിക പരീക്ഷയിൽ ചോദ്യപേപ്പർ കുട്ടിയുടെ നിലവാരത്തിനനുയോജ്യമാക്കി നൽകിയിരിക്കുകയാണ് എ എംഎൽപി ബിയ്യത്തെ ഒന്നാം ക്ലാസിലെ മേഴ്സി ടീച്ചർ.
ജന്മനാൽ തന്നെ സെറിബ്രൽ പാൾസി  70 %.യുള്ള നിരഞ്ജന് സംസാരിക്കാനും, നടക്കാനും കഴിയില്ല അതുകൊണ്ടുതന്നെ  എല്ലായ്പ്പോഴുംഅമ്മയുടെ സഹായം വേണം...
  • ഇന്നലെ നടന്ന ഉദ്ഗ്രഥിതം ഒന്നാം ദിവസത്തെ ആദ്യ പ്രവർത്തനം കൂട്ടുകാരെ കൂട്ടങ്ങളാക്കാം എന്ന പ്രവർത്തനത്തിന് നാട്ടിലെ മൃഗങ്ങളുടെ പേര് പറയുമ്പോൾ ചിത്രത്തിൽ തൊട്ടു കാണിക്കുന്ന പ്രവർത്തനമായി നൽകുകയും,പേര് അമ്മ പുസ്തകത്തിൽ എഴുതുകയും, ചെയ്തു.

  • രണ്ടാമത്തെ പ്രവർത്തനമായLet's measure and find out എന്ന പ്രവർത്തനത്തിന് വ്യത്യസ്ത വലുപ്പത്തിലുള്ളസ്കെയിൽ, പേന, പെൻസിൽ, റമ്പർ, ഈർക്കിളി, ഇല എന്നിവ നൽകി അതിൽ ഏറ്റവും വലുത്, ചെറുത് എന്നിവ തരം തിരിക്കുന്നതിനുള്ള പ്രവർത്തനമാണ് നൽകി യത്.

  • മൂന്നാമത്തെ പ്രവർത്തനമായ - മിട്ടു വിന്റെ കാഴ്ചകൾ വർണ്ണനയായിരുന്നു ,ഇതിനായി
ചിത്രങ്ങൾക്ക് നിറങ്ങൾ നൽകാനുള്ള പ്രവർത്തനവും ചിത്രത്തിൽ കാണുന്ന വസ്തുക്കളെ തൊട്ട് കാണിക്കാനുള്ള പ്രവർത്തനവും നൽകി,

  • നാലമത്തെ പ്രവർത്തനമായ who has more? Count and write

10 വരെ എണ്ണാൻ മാത്രമേ കുട്ടിക്കറിയൂ എന്നതുകൊണ്ട്  10 വരെയുള്ള  മുത്തുകളുടെ കൂട്ടങ്ങളാക്കി എണ്ണി തിട്ടപ്പെടുത്താൻ നൽകി.ഏറ്റവും കൂടുതലുള്ള കൂട്ടവും കണ്ടെത്തുന്നതിനുള്ള പ്രവർത്തനം നൽകി...


വളരെ സന്തോഷം തോന്നി......
കുട്ടിയുടെ നിലവാരത്തിനനുയോജ്യമായ പ്രവർത്തനമാണ് ടീച്ചർ നൽകിയത് അതുകൊണ്ട് തന്നെ കുട്ടിക്ക് മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കഴിഞ്ഞു.....

Post a Comment