എസ് എസ് എ മലപ്പുറം


Friday, October 9, 2015


ഞാൻ അർഷിഫ.ന്യൂ.എൽ.പി  സ്കൂളിലെ  നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് .സ്ഥിരമായി എനിക്ക് സ്കൂളിൽ എത്തിച്ചേരാൻ കഴിയുന്നില്ല .പരിമിധികൾ എന്നെ  വീട്ടിലിരുത്തിയപ്പോൾ യു. ആർ .സി  നിന്നും എന്നെ പഠിപ്പിക്കാൻ വരുന്ന ടീച്ചർ അതിനെല്ലാം പരിഹാരമായി . അക്ഷരങ്ങളും  അറിവുകളും പകർന്നു തന്ന ടീച്ചറിലൂടെ  ഞാൻ  എന്റെ പേരും ,കുടുംബത്തിലെ മറ്റുള്ള വരുടെ പേരും വരെ എഴുതി തുടങ്ങിയിരിക്കുന്നു .ദിവസവും പത്രവാർത്ത എഴുതുന്ന എനിക്ക് അതിലൂടെയും പുതിയ അറിവുകൾ കിട്ടിതുടങ്ങി .യു. ആർ. സി  യിൽ വെച്ച് നടത്തുന്ന ആഘോഷങ്ങളിൽ  പങ്കുചേർന്നു സമ്മാനങ്ങൾ നേടാനുള്ള അവസരവും ഞാൻ നഷ്ട്ടപെടുത്താറില്ല.
Post a Comment