ഇന്റേണൽ സപ്പോർട്ട് മിഷൻ പൊന്നാനി യു ആർ സി സന്ദർശിച്ചു.
സർവ്വ ശിക്ഷാ അഭിയാൻ ഇന്റേണൽ സപ്പോർട്ട് മിഷൻ പൊന്നാനി യു ആർ സി സന്ദർശിച്ചു.പൊന്നാനി ഉപജില്ലയിലെ ഈശ്വരമംഗലം ന്യൂ യു പി സ്കൂൾ, ഈശ്വരമംഗലം കെ ഇ എൽ പി സ്കൂൾ എന്നീ വിദ്യാലയങ്ങളിളും സംഘം സന്ദർശിച്ചു.സ്കൂളുകളുടെ അക്കാദമിക നിലവാരം വിലയിരുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഡയറ്റ് സീനിയർ ലക്ചറർ, സത്യനാഥൻ,എടപ്പാൾ എ ഇ ഒ, കെ കെ സൗദാബി, തിരൂർ എ ഇ ഒ, എം ടി ബാലകൃഷ്ണൻ,താനൂർ എ ഇ ഒ, അഹമ്മദ്കുട്ടി, കുറ്റിപ്പുറം ബി പി ഒ, കെ പി സുബൈദ എന്നിവർ ഉൾപ്പെട്ട സംഘമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ചത് .പൊന്നാനി എ ഇ ഒ, വി പി വാസന്തി, ബി പി ഒ എം കെ മുഹമ്മദ് സിദീഖ്, സി ആർ സി കോർഡി നേട്ടർമാരായ ജിറ്റി ജോർജ് , മോഹനൻ, രഘു, ഐ ഇ ഡി സി റിസോഴ്സ് അദ്ധ്യാപകൻ പ്രജോഷ് എന്നിവർനേതൃത്വം നല്കി
No comments:
Post a Comment