എസ് എസ് എ മലപ്പുറം


Monday, November 3, 2014

മംഗള്‍യാനെ കുറിച്ചുള്ള അധികവിവരങ്ങള്‍

മംഗള്‍യാനെ കുറിച്ചുള്ള അധികവിവരങ്ങള്‍

മംഗള്‍യാന്‍ ലോഞ്ചര്‍
 2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ അനൗദ്യോഗികമായി മംഗള്‍യാന്‍ എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്. കൊല്‍ക്കൊത്തയില്‍ വെച്ചു നടന്ന നൂറാം ഇന്ത്യൻ സയന്‍സ് കോണ്‍ഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്. 2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.. ഇതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്. പി.എസ്.എൽ.വി.യുടെ പരിഷ്കൃത രൂപമായ പിഎസ്എന്‍വിഎക്സല്‍ ആണ് നിലവിൽ ഇതിനായി ഉപയോഗിച്ച വിക്ഷേപണ വാഹനം .
മംഗള്‍യാന്‍

ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും 2013 നവംബർ 5 നു ഉച്ചതിരിഞ്ഞു 2 മണി 38 മിനിട്ടിന് വിക്ഷേപിച്ച ഈ ഉപഗ്രഹം ആദ്യം ഭൂമിയുടെ പരിക്രമണപഥത്തിൽ എത്തി. അതിനുശേഷം ചൊവ്വയിലേക്കുള്ള ഗ്രഹാന്തര യാത്ര തുടങ്ങി. 300 ഭൗമദിനങ്ങൾ നീണ്ടു നിന്ന ഈ യാത്രയുടെ ഒടുവിൽ 2014 സെപ്റ്റംബർ 24ന് ചൊവ്വയുടെ പരിക്രമണപഥത്തിൽ എത്തി. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുണ്ടാകുക. ഇന്‍ഫ്രാറെഡ് തരംഗങ്ങളുടെ സഹായത്താൽ വിവരം ശേഖരിക്കാൻ കഴിയുന്ന ഉപകരണം, ഹൈഡ്രജന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള ആല്‍ഫഫോട്ടോ മീറ്റര്‍, മീഥേന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേന്‍ സെന്‍സര്‍ എന്നീ ഉപകരണങ്ങള്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.
മാർസ് ഓർബിറ്റർ മിഷൻ
Mars Orbiter Mission - India - ArtistsConcept.jpg
മംഗൾ‌യാൻ പര്യവേക്ഷിണി ചൊവ്വയ്ക്കുചുറ്റും കറങ്ങുന്നു. ചിത്രകാരഭാവന

ദൗത്യത്തിന്റെ തരം ചൊവ്വ ഓർബിറ്റർ
ഓപ്പറേറ്റർ ഐ.എസ്.ആർ.ഒ
COSPAR ID 2013-060A
SATCAT № 39370
വെബ്സൈറ്റ് www.isro.org/mars/home.aspx
ദൗത്യദൈർഘ്യം 300 ഭൗമദിനം

സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
ബസ് I-1K[1]
നിർമ്മാതാവ് ISAC
വിക്ഷേപണസമയത്തെ പിണ്ഡം 1,337 കി.ഗ്രാം (2,948 lb)[2]
Dry mass 500 കി.ഗ്രാം (1,100 lb)[3]
Payload mass 15 കി.ഗ്രാം (33 lb)[4]
അളവുകൾ 1.5 ഘന മീറ്റർ (53 ft3)
ഊർജ്ജം 840 watts[1]

ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി 5 November 2013, 09:08 UTC[5]
റോക്കറ്റ് PSLV-XL C25[6]
വിക്ഷേപണത്തറ സതീഷ് ധവാൻ സ്പേസ് സെന്റർ
കരാറുകാർ ഐ.എസ്.ആർ.ഓ

പരിക്രമണ സവിശേഷതകൾ
Reference system Areocentric
Periareon 365.3 കി.മീ (227.0 മൈ)
Apoareon 80,000 കി.മീ (50,000 മൈ)
Inclination 150.0 [7]
Period 76.72 hours
Epoch Planned

ചൊവ്വ orbiter
Orbital insertion 24 സെപ്തംബർ 2014

No comments: