എസ് എസ് എ മലപ്പുറം


Monday, August 18, 2014

ഏകദിന കിഡ്നി വെൽഫയർ സൊസൈറ്റി വിഭവ സമാഹാരണ ബോധവൽക്കരണ കാമ്പയിൻ

പൊന്നനി  മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  സ്കൂൾ അധ്യാപകർക്കായി ഏകദിന കിഡ്നി വെൽഫയർ  സൊസൈറ്റി വിഭവ സമാഹാരണ ബോധവൽക്കരണ കാമ്പയിൻ പൊന്നനി  യു ആർ സി യിൽ വെച്ച് നടന്നു.  ഉദ്ഘാടനം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്  സുഹാറ  മമ്പാട് നിർവഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർഅഡ്വ :രോഹിത്ത്  അധ്യക്ഷത വഹിച്ച ചടങ്ങിൽ  പൊന്നാനി നഗര സഭ വിദ്യാഭ്യാസ ചെയർ പെർസണ്‍  സീനത്ത് , മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറി ലത്തീഫ്, ഏരിയ കോ ഒർഡിനെട്ടർ ഇസ്മയിൽ മാസ്റ്റർ എന്നിവർ  ആശസയും നേർന്നു. കഴിഞ്ഞ വർഷത്തിൽ കൂടുത്തൽ തുക സമാഹാരം നടത്തിയ സ്കൂളുകൾക്കുള്ള ഉപഹാരങ്ങൾലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്  സുഹാറ  മമ്പാട്  സ്കൂൾ അധ്യാപകർക്ക് നൽകി.  തുടർന്നു മാറഞ്ചേരി പി എച് സി യിലെ ഡോ നിഷാന്തിന്റെ നേതൃത്വത്തിൽ കിഡ്നി അസുഖങ്ങളെക്കുറിച്ചു, വരാതെ നോക്കാനുള്ള മാർഗങ്ങളെ കുറിച്ചും ക്ലാസെടുത്തു. പൊന്നാനി അർബൻ റിസോഴ്സ് സെന്റെർ ബ്ലോക്ക് പ്രോഗ്രാം ഓഫിസർ മുഹമ്മദ്‌ സിദ്ധീക്ക് സ്വാഗതവും പാപ്പച്ചൻ മാസ്റ്റർ  നന്ദിയും പറഞ്ഞു







No comments: