എസ് എസ് എ മലപ്പുറം


Friday, July 4, 2008

കറു‌കത്തിരുത്തിയുടെ കണ്ണാടി...




പൊന്നാനിയിലെ കറു‌കത്തിരുത്തി എല്‍.പി.വിദ്യാലയം പ്രസിദ്ധികരിച്ച കണ്ണാടി എന്ന വാര്‍ത്താ പത്രികയുടെ ജുലൈ ലക്കം പുറത്തിറങ്ങി. സ്കുളിലെ പ്രവേശനോല്സവം, വായനാ വാരാചരണം, പരിസ്ഥിതി ദിനാഘോഷം, പി.ടി.എ.തെരഞ്ഞെടുപ്പ് , പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് എന്നിവയെ പറ്റിയെല്ലാം വിശദമായ വൃത്താന്തം വായിക്കാനാവും. ഒപ്പം കുട്ടികളുടെ വിവിധ സൃഷ്ടികള്‍ കണ്ണാടിയെ കമനിയമാക്കുന്നു. അടുത്ത മാസത്തെ കലണ്ടറും കൊടുത്തിരിക്കുന്നു. ഹെഡ് മിസ്ട്രസ് സി.സൌദാമിനി, എഡിറ്റര്‍ സാബു.എം.വര്‍ഗിസ്‌, സി.മേരി ആന്റണി, വി.ഉഷ, കെ. ശ്രയകൃഷ്ണ, വി. അതുല്യ എന്നിവരാണ് കണ്ണാടി യുടെ പിന്നില്‍..

No comments: