എസ് എസ് എ മലപ്പുറം


Wednesday, February 27, 2019

ഗുരുശ്രേഷ്ഠ അവാർഡ്' പ്രഥമാധ്യാപിക വി.ജെ. ജെസ്സി ടീച്ചർക്ക്


'ഗുരുശ്രേഷ്ഠ അവാർഡ്' പ്രഥമാധ്യാപിക വി.ജെ. ജെസ്സി ടീച്ചർക്ക്    

പൊന്നാനി: സംസ്ഥാനത്തെ മാതൃകാ അധ്യാപകർക്കായി ആൾ ഇന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ 2018 -19 ലെ ഗുരുശ്രേഷ്ഠ അവാർഡ് വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലെ പ്രഥമാധ്യാപിക വി.ജെ. ജെസ്സി ടീച്ചർക്ക്. 2018 ഫെബ്രുവരി മുതൽ 2019 ഫെബ്രുവരി വരെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. നൂറിൽ താഴെമാത്രം വിദ്യാർഥികളുണ്ടായിരുന്ന തീരദേശ മേഖലയിലെ ഈ വിദ്യാലയത്തിൽ ജെസ്സി ടീച്ചർ പ്രഥമാധ്യാപികയായി ചുമതലയേറ്റശേഷം നടത്തിയ ചിട്ടയായ പ്രവർത്തനമാണ് ചുരുങ്ങിയ കാലയളവിൽ ഭൗതികമായും അക്കാദമികമായും വലിയമാറ്റമാണ് സ്കൂളിൽ നടപ്പായത്. വിദ്യാർഥികളുടെ എണ്ണം 176 -ലെത്തി. 25 വർഷമായി സർക്കാർ സ്കൂളിൽ അധ്യാപികയായ വി.ജെ. ജെസ്സി ടീച്ചർ 23 വർഷമായി വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലാണ്. 2016 -ൽ പ്രഥമാധ്യാപികയായി വടക്കുമുറി ഗവ. എൽ.പി. സ്കൂളിലേക്ക് പോയെങ്കിലും 2017 ജൂണിൽ ഫിഷറീസ് സ്കൂളിലേക്ക് തിരിച്ചെത്തുകയായിരുന്നു. തൃശൂർ ജില്ലയിലെ ചാവക്കാട് പാലയൂർ സ്വദേശിയാണ്.

ഫോട്ടോ :  - ഗുരുശ്രേഷ്ഠ അവാർഡ്നേടിയ വി.ജെ. ജെസ്സി ടീച്ചർ


No comments: