എസ് എസ് എ മലപ്പുറം


Saturday, August 22, 2015

AMLPS Biyyam l Std Class Level Activity (IEDC)

ഞാന്‍ നിരഞ്ജന്‍ എ. എം. എല്‍. പി ബിയ്യം സ്കൂളില്‍ ഒന്നാം ക്ലാസി.ല്‍   പഠിക്കുന്നു. സെറിബ്രല്‍ പാള്‍സി ബാധിച്ച എനിക്ക് കൈകാലുകളുടെ നിയന്ത്രണമില്ലാത്തതിനാല്‍ പറയുവാനോ, എഴുതുവാനോ, നടക്കുവാനോ കഴിയില്ല. എന്‍റെ എല്ലാകാര്യങ്ങള്‍ക്കും അമ്മയുടെയും  അച്ഛന്‍റെയും സഹായം ആവശ്യമാണ്‌.സ്കൂളില്‍ നിത്യവും എന്നോടൊപ്പം അമ്മയും വരുന്നത് എനിക്കുമാത്രമല്ല ക്ലാസ് ടീച്ചര്‍ക്കും മറ്റുകുട്ടികള്‍ക്കും ഗുണം ചെയ്യുന്നു.........ടീച്ചര്‍ നല്‍കുന്ന മുഴുവ.ന്‍ പ്രവര്‍ത്തനവും കഥാചിത്രരൂപത്തില്‍ ചാര്‍ട്ടില്‍ ഒട്ടിച്ചു നല്‍കും.അതുകൊണ്ട് എനിക്ക് എളുപ്പത്തില്‍ വായിക്കാ.ന്‍ (മനസ്സിലാക്കാന്‍) കഴിയുന്നുണ്ട്.അമ്മയുടെ ഈ കഴിവ് മനസ്സിലാക്കിയ ടീച്ച.ര്‍ മുഴുവന്‍ പ്രവര്‍ത്തനവും ചാര്‍ട്ടിലാക്കി ക്ലാസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ഗണിതം, ഭാഷ, ഇ.വിഎസ്, എന്നിവാക്കായി പ്രത്യേകം ചിത്ര ഫയലുംതുടങ്ങിട്ടുണ്ട് 

Niranjan A.  IEDC  STUDENT

No comments: