എസ് എസ് എ മലപ്പുറം


അവധിക്കാല അധ്യാപക പരിശീലനം 2017 ഏപ്രിൽ 18 നു തുടങ്ങും

Friday, October 9, 2015

സംസ്കൃതം ഏഴാം ക്ലാസിലെ ധര്‍മനിഷ്ഠോ യുധിഷ്ഠിരഃ samskrithavaani.blogspot.in

സംസ്കൃതം ഏഴാം ക്ലാസിലെ ധര്‍മനിഷ്ഠോ യുധിഷ്ഠിരഃ എന്ന പാഠത്തിന് ഉപയോഗിക്കാം. മഹാഭാരതം വനപർവത്തിൽ     ചിന്തോദ്ദീപകമായൊരു ചോദ്യോത്തരപരമ്പരയുണ്ട് ..
പാണ്ഡവരുടെ വനവാസകാലം... യുധിഷ്ഠിരനോട് യക്ഷൻ  ചോദ്യക്കുന്നത്. 

സൂര്യൻ ഏതിൽ  ഊന്നി നിൽക്കുന്നു? - സത്യത്തിൽ

ദുഷ്ടന്റെ രീതിയെന്ത്? - അഭയം തേടിയെത്തുന്നവരെ തിരസ്കരിക്കൽ  

ഭൂമിയെക്കാൾ ഗുരുത്വമുള്ളത്? - അമ്മ  

ആകാശത്തെക്കാൾ  ഉയർന്നത്‌   -അച്ഛൻ   

കാറ്റിനെക്കാൾ വേഗം കൂടിയത്? -മനസ്സ്  

പുല്ലിനെക്കാളെറെയുള്ളത്? -ചിന്തകൾ  

ഹ്യദയമില്ലാത്തത്? -കല്ല്  

മരണമടുത്തയാളുടെ മിത്രം? - ദാനം  

സുഖത്തിന് ആശ്രയം? - ശീലം  

ശ്രേഷ്ഠമായ സ്വത്ത്? -അറിവ്  

ഏറ്റവും വലിയ ലാഭം? - ആരോഗ്യം  

ഏറ്റവും വലിയ സുഖം? - സന്തുഷ്ടി  

പരമമായ ധർമ്മം? - ആരെയും ഉപദ്രവിക്കാതിരിക്കൽ 

ഏതിനെ അടക്കിയാൽ ദുഃഖിക്കേണ്ടി വരില്ല? - മനസ്സിനെ   

എന്തിനെ ഉപേക്ഷിച്ചാൽ  ദുഃഖിക്കേണ്ടി വരില്ല? - ക്രോധത്തെ  

എന്തിനെ ഉപേക്ഷിച്ചാൽ സുഖം കൈവരും? - അതിമോഹത്തെ  

എന്തിനെ ഉപേക്ഷിച്ചാൽ അന്യർ ഇഷ്ടപ്പെടും? -അഹങ്കാരത്തെ  

അജ്ഞതയെന്നാൽ? - കടമകൾ അറിയാത്തത്  

ലോകത്തെ മൂടിയിരിക്കുന്നതെന്ത്‌?  അജ്ഞാനം  

നിത്യനരകം ആർക്കാണു കിട്ടുക? - കൊടുക്കാമെന്നു പറഞ്ഞു ദരിദ്രനെ വെറും കൈയോടെ അയക്കുന്നവന്.. 

ഈ ചോദ്യങ്ങളിൽ നിന്നു നമുക്ക് ചിലത് മനസ്സിലാക്കാനും പഠിക്കാനുമില്ലേ..?

Post a Comment