എസ് എസ് എ മലപ്പുറം


Friday, October 30, 2015

പിറന്നാൾ മധുരത്തിൽ മുഹമ്മദ്‌ യൂനസ് ....

എ എം എൽ പി ചെറുവല്ലൂർ സൌത്ത് സ്കൂളിലെ ഒന്നാം ക്ലാസ്  വിദ്യാർഥിയാണ് മുഹമ്മദ്‌ യൂനസ് . ജന്മനാൽ ശരീരം തളർന്ന മുഹമ്മദ്‌ യൂനസിന് സ്കൂളിൽ വരാൻ വളരെ ആഗ്രഹമുണ്ട് എങ്കിലും അവന്റെ ശാരീരിക അവസ്ഥ അതിന് തടസ്സമായിരുന്നു. എന്നാൽ ഇന്ന് നൂറ് ദിനം സ്കൂളിൽ പോയ സന്തോഷമാണ് അവന്  സഹപാഠികളും, ടീച്ചർമാരും,രക്ഷിതാക്കാളും നല്കിയത് . തങ്ങളുടെ പ്രിയ കൂട്ടുകാരന്  പിറന്നാൾ സമ്മാനങ്ങൾ നല്കാൻ കുട്ടികൾതന്നെ ബർത്ത് ഡേ കാർഡ് ,തോരണങ്ങൾ,നിർമ്മിച്ച്‌ നല്കി ... വ്യത്യസ്ത അനുഭങ്ങൾ നല്കാൻ കുട്ടികളോടൊപ്പം യു ആർ സി യി ലെ റിസോഴ്സ് അധ്യാപികമാരായ സാജിത, ആയിഷ രേഖ, സ്കൂൾ എച്ച് എം ബേബി , ക്ലാസ്സ്‌ ടീച്ചർമാരായ ഭാനു ഷീല എന്നിവരും നേതൃത്വം നല്കി......

Post a Comment