എസ് എസ് എ മലപ്പുറം


Wednesday, October 7, 2015

ഇന്നലെ എന്നിലുണ്ടായ ഒരു തിരിച്ചറിവ്.


ഉച്ച കഴിഞ്ഞ്  വെള്ളീരി സ്കൂൾ പടി കടന്ന് വരുമ്പോൾ  മാവിൻചുവട്ടിൽ ആരവങ്ങളും  ആർപ്പ് വിളികളും എൻറെ  ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞു ....അവിടെയൊരു കളിയാണ് നടക്കുന്നത് എന്ന് ഉറപ്പായി (കല്ലുകൊണ്ട് പടവെട്ട് കളി), രണ്ടു പേർ തമ്മിലായിരുന്നു ക്ലാസ്സ്‌ ലീഡറും എതിർ ഭാഗത്ത് ആരിഫുദ്ധനും കളി ഞാൻ നിരീക്ഷിക്കാൻ തീരുമാനിച്ചു , ആ റൗണ്ടിൽ ആരിഫുദീൻ വിജയിച്ചു. കയ്യടികളും ആർ പ്പു വിളികളും -   ഉയർന്ന് പൊങ്ങി കാണികൾ  ആവേശത്തോടെ അവനെ  എടുത്തുപൊക്കി ... എൻറെ മൊബൈൽ ക്യാമറ ഓൻ ചെയ്തു പെട്ടന്ന് തന്നെ  ക്ലാസ്സ്‌ ബെല്ലടിച്ചു നിരാശയോടെ ഞാൻ മടങ്ങി ......... പിന്നീട് ഒരു സന്ദർഭത്തിൽ അവരെ ഇരുത്തി ഫോട്ടോ എടുത്തു.........

ഒരു പക്ഷെ ആരുഫുദ്ധീനെ മറ്റുള്ളവർ  സഹായി ച്ചി ട്ടുണ്ടാകാം എങ്കിലും നിർദ്ദേശ ങ്ങൽക്കനുസരിച്ച്  പ്രവർത്തിക്കാനുള്ള കഴിവ് ആർ ജിച്ചെടുക്കുന്നത്‌  ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെയാണ് . ഇതുനുള്ള നിരവധി   അവസരങ്ങൾ ഇത്തരത്തിലുള്ള കുട്ടികൾക്ക് പൊതു വിദ്യാലയങ്ങളിൽ ലഭിക്കുന്നതുകൊണ്ടാണ് .............

ആരിഫുദ്ധീൻ ജി എൽ പി സ്കൂൾ വെള്ളീരിയിൽ  അഞ്ചാം ക്ലാസിൽ പഠിക്കുന്ന. ബുദ്ധിപരപായി പിന്നോക്കം നിൽ ക്കുന്ന   കുട്ടിയാണെങ്കിലും കളിയിലും കൂട്ടുകൂടുന്നതിലും കേമൻ തന്നെ തന്നെ .

                                                                                     പ്രജോഷ്  റിസോഴ്സ്  അദ്ധ്യാപകൻ

No comments: